ചെങ്ങന്നൂർ : നഗരസഭയിൽ മൂന്നാം ഗ്രേഡ് ഓവർസിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മൂന്ന് വർഷ സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ, രണ്ട് വർഷ സിവിൽ ഡ്രാഫ്റ്റ്മാൻ യോഗ്യതയോ ഉളളവർക്ക് അപേക്ഷിക്കാം. നഗരസഭകളിൽ എൻജിനീയറിംഗ് വിഭാഗത്തിൽ പ്രവർത്തി പരിചയം ഉളളവർക്ക് മുൻഗണന ലഭിക്കും. ചെങ്ങന്നൂർ നഗരസഭാ പരിധിയിൽ താമസിക്കുന്നവർക്ക് ഗ്രേസ് മാർക്ക് ഉണ്ടായിരിക്കും. താൽപര്യമുളളവർ വെളള പേപ്പറിലുളള അപേക്ഷയും അസ്സൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 29ന് രാവിലെ 10.30ന് ഇന്റർവ്യൂവിന് നഗരസഭാ ഓഫീസിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |