കോന്നി : കോന്നി മെഡിക്കൽ കോളേജിന് സമീപത്തെ സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി കെ.രാജേഷ് ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് റോഡിൽ നിന്ന് നിർമാണം നടക്കുന്ന കോന്നി കേന്ദ്രീയ വിദ്യാലയതിന്റെ ഭാഗത്തേക്ക് സർക്കാർ ഭൂമിയിലൂടെ റോഡ് നിർമ്മിക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകളോടും മറ്റും ആലോചിക്കാതെയാണ് ഇത്തരത്തിൽ റോഡ് നിർമ്മിച്ചിരിക്കുന്നത്. കൈയേറ്റങ്ങൾ ഒഴിപ്പിക്കുവാൻ റവന്യു വകുപ്പ് അധികൃതരും തയ്യാറായിട്ടില്ല. റവന്യു വകുപ്പ് ഈ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്. സർക്കാർ ഭൂമിയിലെ ഇരുമ്പ് വേലികൾ നീക്കിയാണ് നിർമ്മാണം നടന്നിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |