ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഒഫ് ബറോഡ റുപേ പ്ലാറ്റ്ഫോമിൽ ഇന്ത്യൻ സായുധ സേനകൾക്കായി ബി.ഒ.ബി വേൾഡ് യോദ്ധ ഡെബിറ്റ് കാർഡ് പ്രഖ്യാപിച്ചു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ റുപേ സെലക്ട് ഡെബിറ്റ് കാർഡ് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ, വെറ്ററൻസ് എന്നിവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.
ബറോഡ ഡിഫൻസ് സാലറി പാക്കേജുമായി ബന്ധിപ്പിച്ചിട്ടുള്ള യോദ്ധ ഡെബിറ്റ് കാർഡ്, ഉയർന്ന ഇടപാട് പരിധികൾ, വ്യക്തിഗത അപകടം, മൊത്തം വൈകല്യ ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷം രൂപ എന്നിവ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ജോയിനിംഗ്, വാർഷിക ഫീസ് എന്നിവ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ ബാങ്ക് എ.ടി.എമ്മുകളിലും സൗജന്യ പരിധിയില്ലാത്ത ആഭ്യന്തര, അന്തർദ്ദേശീയ ഇടപാടുകൾ നടത്താം.
പ്രതിരോധ സേനയ്ക്കായി ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യുന്ന പ്രീമിയം ബി.ഒ.ബി വേൾഡ് യോദ്ധ ഡെബിറ്റ് കാർഡ് അവതരിപ്പിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ബാങ്ക് ഒഫ് ബറോഡ ചീഫ് ഡിജിറ്റൽ ഓഫീസർ ശ്രീ അഖിൽ ഹന്ദ പറഞ്ഞു.
ആഭ്യന്തര, അന്തർദ്ദേശീയ വിമാനത്താവളങ്ങളിലെ കോംപ്ലിമെന്ററി ലോഞ്ച് ആക്സസ്, കോംപ്ലിമെന്ററി / ഡിസ്കൗണ്ടഡ് ഹെൽത്ത് ചെക്കപ്പ്, കോംപ്ലിമെന്ററി ജിം മെമ്പർഷിപ്പ്, കോംപ്ലിമെന്ററി സ്പാ സെഷൻ, ഗോൾഫ് സെഷനിലേക്കുള്ള ഡിസ്കൗണ്ടഡ് ആക്സസ് എന്നിവ കാർഡിന്റെ മറ്റ് ചില സവിശേഷതകളിൽപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |