# ഇന്ന് കൊച്ചിയിലെത്തിച്ചേക്കും
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ 36 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ ഡൽഹിയിൽ അറസ്റ്റിലായ നൈജീരിയക്കാരി യുകാമ ഇമ്മാനുവേല ഒമിഡുവിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി കസ്റ്റംസ് സംഘം പ്രൊഡക്ഷൻ വാറണ്ട് വാങ്ങി. ട്രാൻസിറ്റ് വാറണ്ട് മുഖേന പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള കസ്റ്റംസ് സംഘത്തിന്റെ ശ്രമം സാങ്കേതിക കാരണങ്ങളാൽ നടക്കാതിരുന്നതിനാലാണ് എറണാകുളം ജില്ലാ കോടതിയിൽ നിന്ന് ഇന്നലെ പൊഡക്ഷൻ വാറണ്ട് വാങ്ങിയത്.
ഇന്നു തന്നെ വാറണ്ട് ഡൽഹി കോടതിയിൽ ഹാജരാക്കി തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന യുകാമയെ കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം. ഇവരെ കസ്റ്റഡിയിൽ ലഭിച്ചാൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ഞായറാഴ്ച്ച രാവിലെ സിംബാബ്വേയിൽ നിന്ന് കൊച്ചിയിലെത്തിയ ശേഷം ഡൽഹിയിലേക്ക് പോകാൻ ശ്രമിക്കവേ 18 കിലോ മെഥാക്വലോണുമായി പാലക്കാട് സ്വദേശി മുരളീധരൻ നായരാണ് പിടിയിലായത്. ഇയാളിൽ നിന്നാണ് നൈജീരിയക്കാരിയെക്കുറിച്ച് വിവരം ലഭിച്ചത്. മുരളീധരൻ നായർ റിമാൻഡിലാണ്. നൈജീരിയക്കാരിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം ആവശ്യമെങ്കിൽ മുരളീധരൻ നായരെയും കസ്റ്റഡിയിൽ വാങ്ങി ഇവരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും കസ്റ്റംസ് ശ്രമിക്കും.
തീവ്രവാദ ബന്ധവും?
നെടുമ്പാശേരി ലഹരിക്കടത്ത് കേസിൽ ഡൽഹിയിൽ പിടിയിലായ നൈജീരിയക്കാരിയെ കൊച്ചിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ, ലഹരിക്കടത്തിന് പിന്നിലെ തീവ്രവാദ ബന്ധവും അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ലണ്ടനിലുള്ള ജനിഫർ എന്ന വിദേശ വനിതയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |