കോലഞ്ചേരി: കഞ്ചാവും എയർപിസ്റ്റളുമായി അടിമാലി ഇരുമ്പുപാലം കുരുവിപ്പുറത്ത് അനന്ദു (24) കോലഞ്ചേരിയിൽ പൊലീസിന്റെ പിടിയിലായി. ഇയാളിൽ നിന്ന് 1.073 കിലോ കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, കഞ്ചാവ് മിഠായി, പൊതിയുന്ന കവർ, കഞ്ചാവ് പൊടിക്കുന്ന ക്രഷ്, പൊതിഞ്ഞ് വലിക്കാനുള്ള പേപ്പർ, കഞ്ചാവ് കടത്താനുപയോഗികുന്ന കാർ എന്നിവ കണ്ടെടുത്തു. ഡിസ്ട്രിക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും പുത്തൻകുരിശ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കോലഞ്ചേരി നാഞ്ചിറ ലോഡ്ജിലെ ഇയാൾ താമസിക്കുന്ന മുറിയിൽ നിന്നാണ് കഞ്ചാവും തോക്കും അനുബന്ധ സാമഗ്രികളും കണ്ടെത്തിയത്. കാറിലും കഞ്ചാവ് കണ്ടെത്തി. രണ്ടു വർഷമായി ഇയാൾ ലോഡ്ജിൽ താമസമുണ്ട്. കമ്പം തേനി ഭാഗത്ത് നിന്നുമാണ് കഞ്ചാവ് കൊണ്ടുവരുന്നത്. ഡിവൈ.എസ്.പി മാരായ ജി. അജയ് നാഥ്, പി.പി. ഷംസ്, സബ് ഇൻസ്പെക്ടർമാരായ പി.കെ. സുരേഷ്, കെ. സജീവ്, എ.എസ്.ഐ സി.ഒ.സജീവ്, എസ്.സി.പി. ഒമാരായ ഡിനിൽ ദാമോധരൻ, പി.ആർ. അഖിൽ, നിഷ മാധവൻ, ഡാൻസാഫ് ടീമംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |