SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.06 AM IST

പുലിക്കളി വിളംബരവുമായി അയ്യന്തോൾ ദേശം

ayyanthole
അയ്യന്തോൾ ദേശം പുലിക്കളി വിളംബരമറിയിച്ച് നടത്തിയ അരമണി നൽകൽ മാദ്ധ്യമ പ്രവർത്തകൻ എൻ.ശ്രീകുമാർ നിർവഹിക്കുന്നു

തൃശൂർ: അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി പുലിക്കളി - 2022 വിളംബരം നടത്തി. എക്കാലത്തെയും മികച്ച പുലിക്കളി കലാകാരനായിരുന്ന ചാത്തുണ്ണിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണമിച്ചായിരുന്നു ചടങ്ങ്. അത്തം മുതൽ തിരുവോണം വരെ 10 ദിവസത്തെ പ്രതിനിധീകരിച്ച് 10 പുലികൾ അരമണി സ്വീകരിച്ചു.

മാദ്ധ്യമ പ്രവർത്തകൻ എൻ. ശ്രീകുമാർ പുലികൾക്ക് അരമണി സമർപ്പിച്ചു. സിനിമാതാരം ദുൽഖർ സൽമാന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി ഫൊർ ഹാപ്പിനസ് എന്ന കലാകാരന്മാരുടെ കൂട്ടായ്മയിലേക്ക് അയ്യന്തോൾ ദേശത്തെ പുലികളെ ഗോൾഡൻ മെമ്പർഷിപ്പ് നൽകി ആദരിച്ചു. സംഘാടക സമിതി പ്രസിഡന്റ് രാധാകൃഷ്ണൻ മൂകാംബിക അദ്ധ്യക്ഷനായി.

സെക്രട്ടറി ശ്രീകൃഷ്ണൻ, വൈസ് പ്രസിഡന്റ് റിട്ട. ഡിവൈ.എസ്.പി: രാമചന്ദ്രൻ ആലപ്പാട്, പബ്ലിസിറ്റി കൺവീനർ കൃഷ്ണപ്രസാദ്, ദുൽഖർ സൽമാന്റെ നേതൃത്വത്തിലുള്ള പ്രൊഡക്‌ഷൻ കമ്പനിയായ വേയ്ഫറർ ഫിലിംസിന്റെ സി.ഇ.ഒ ബിപിൻ പെരുമ്പിള്ളി, ചലച്ചിത്ര സംവിധായകൻ ടോം ഇമ്മട്ടി, വൈസ് പ്രസിഡന്റുമാരായ ഷാജി ഗോവിന്ദ്, കരാട്ട് ഉണ്ണിക്കൃഷ്ണൻ, സുരേഷ് ജേക്കബ് പ്രസംഗിച്ചു.

തിരുവോണം മുതൽ മൂന്നു ദിവസം ഓണാഘോഷ പരിപാടികളും നാലോണ നാളിൽ സ്വരാജ് റൗണ്ടിൽ അവതരിപ്പിക്കപ്പെടുന്ന പുലിക്കളിയും അയ്യന്തോൾ ദേശം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.