SignIn
Kerala Kaumudi Online
Thursday, 25 April 2024 11.58 AM IST

വലയിൽ വീണ് വളയിട്ട കൈകൾ

drug

 പിടികൂടിയ സിന്തറ്റിക് ഡ്രഗിന്റെ അളവിൽ 46 ഇരട്ടി വർദ്ധനവ്

കൊല്ലം: കഴിഞ്ഞവർഷം മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള എക്സൈസ് സ്‌പെഷ്യൽ ഡ്രൈവിൽ പിടികൂടിയ സിന്തറ്റിക്ക് മയക്കുമരുന്നുകളിൽ ഈ വർഷം 46 ഇരട്ടിയിലധികമാണ് വർദ്ധനവ്.

കഴിഞ്ഞ വർഷം 88 കേസുകളിലായി 2.285 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയതെങ്കിൽ ഇത്തവണ 152 കേസുകളിലായി 105.5 ഗ്രാമാണ് പിടികൂടിയത്. എല്ലാ കേസുകളിലും യുവതികളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു എന്നതാണ് പ്രത്യേകത. കരുനാഗപ്പള്ളിയിലും പത്തനാപുരത്തും യുവതികൾ പ്രതികളാവുകയും ചെയ്തു. മിക്ക കേസുകളിലും ലഹരി ഉത്പന്നങ്ങൾ പിടികൂടുമ്പോൾ ഒപ്പം സുഹൃത്തോ കാമുകിയോ എന്ന വിശേഷണത്തിലാണ് പെൺകുട്ടി ഉൾപ്പെടുക. ഇവരിൽ ചിലർക്ക് ഒപ്പമുള്ള ആൺ സുഹൃത്തിന്റെ കൈവശം എം.ഡി.എം.എ പോലുള്ള ലഹരി ഉത്പന്നങ്ങൾ ഉണ്ടെന്ന ധാരണപോലും ഉണ്ടായിരുന്നില്ല.

എന്നാൽ ചിലയിടങ്ങളിൽ പെൺകുട്ടികൾ കാരിയർമാരായി പ്രവർത്തിക്കുന്നുമുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളോ 25 വയസിൽ താഴെ പ്രായമുള്ളവരോ ആണ്. പിടിയിലാകുന്ന യുവാക്കളാകട്ടെ ഭൂരിഭാഗവും പ്രൊഫഷണൽ വിദ്യാർത്ഥികളോ മാസ്റ്റർ ഡിഗ്രിയുള്ളവരോ ആണ്.

വളർത്തുനായ വഴിതെളിച്ചു

 എറണാകുളത്ത് ഐ.ടി പാർക്കുകൾ കൂടുതലുള്ളയിടത്ത് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ എം.ഡി.എം.എയുമായി യുവതി - യുവാക്കൾ പിടിയിലായി

 ആഡംബര കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവർക്കൊപ്പം മുന്തിയ ഇനം വളർത്തുനായയുമുണ്ടായിരുന്നു

 ഒറ്റ നോട്ടത്തിൽ സംശയം തോന്നിയില്ലെങ്കിലും എക്സൈസ് സംഘം പരിശോധന നടത്തി

 വളർത്തുനായയ്ക്ക് ചികിത്സ നൽകാൻ പോവുകയാണെന്നാണ് ഇവർ വെളിപ്പെടുത്തിയത്

 എന്നാൽ നായ യുവാവിനോട് അടുപ്പം കാണിക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥന്റെ സംശയമാണ് ഇവരെ കുടുക്കിയത്

 വലിയ അളവിലുള്ള എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്

 ഇരുവരും ഐ.ടി പ്രൊഫഷണലുകളും കമിതാക്കളുമായിരുന്നു

സിന്തറ്റിക് ഡ്രഗ് വില ഗ്രാമിന് ₹ 3000 - 5000
പ്രതിഫലം ഗ്രാമിന് ₹ 500 - 1000

മാർച്ച് മുതൽ ആഗസ്റ്റ് വരെ എക്സൈസ് സ്പെഷ്യൽ ഡ്രൈവ് (ബ്രായ്ക്കറ്റിൽ 2021ലെ കണക്ക്)

എം.ഡി.എം.എ കേസുകൾ: 152 (88)

പിടിയിലായവർ: 159 (101)

അളവ്: 105.5 ഗ്രാം (2.285 ഗ്രാം)

നൈട്രോസെപാം ഗുളിക: 60

ടൈഡോൾ: 32

കഞ്ചാവ്: 54 കിലോഗ്രാം (39.5 കിലോഗ്രാം)

കഞ്ചാവ് ചെടികൾ: 11 എണ്ണം (15)

6 മുതൽ 7 മാസത്തിനിടെയാണ് എം.ഡി.എം.എ കേസുകൾ കൂടിയത്. പരിശോധന ശക്തമാക്കി. അന്യസംസ്ഥാനത്ത് നിന്നാണ് എത്തിക്കുന്നത്. ചെക്ക് പോസ്റ്റുകളിൽ പരിശോധനയും യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണവും ശക്തമാക്കി.

വി. റോബർട്ട്

അസി. എക്സൈസ് കമ്മിഷണർ, കൊല്ലം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.