കൊച്ചി: സേവാഭാരതിയെ കണ്ണൂരിലെ സന്നദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കിയ ജില്ലാ കളക്ടറുടെ ഉത്തരവു റദ്ദാക്കിയ സിംഗിൾബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. സിംഗിൾബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.സേവാഭാരതിയെ ഒഴിവാക്കിയത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |