തിരുവനന്തപുരം: മൂന്നുവർഷമായി ഒരേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരെ സ്ഥലംമാറ്റാൻ നടപടി തുടങ്ങിയെന്ന് മന്ത്രി വീണാജോർജ്ജ് നിയമസഭയിൽ പറഞ്ഞു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും സ്ഥലംമാറ്റം. രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ ഡ്യൂട്ടി ചെയ്യുന്നവർക്ക് അടുത്ത ദിവസം ഡ്യൂട്ടി ഓഫ് നൽകുന്നത് തുടരും. രാത്രി ഡ്യൂട്ടി ചെയ്യുന്നവർക്ക് രണ്ടുദിവസം കാഷ്യൽ ഓഫ് അനുവദിക്കാൻ വ്യവസ്ഥയില്ല. രാത്രി ഡ്യൂട്ടിയ്ക്ക് ശേഷം രണ്ടുദിവസം ഡോക്ടർ കാഷ്യൽ ലീവ് എടുക്കുന്നു എന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയുള്ള മാത്യു കുഴൽനാടന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി. അതേസമയം മറ്റ് സർക്കാർ ജീവനക്കാരെ പോലെ വർഷത്തിൽ 20 കാഷ്യൽ ലീവാണ് ഡോക്ടർമാർക്കും ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |