SignIn
Kerala Kaumudi Online
Saturday, 20 April 2024 4.16 AM IST

25 രൂപയ്ക്ക് അരിയുമായി ഓണച്ചന്തകൾ 27 മുതൽ

ee
കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത

തിരുവനന്തപുരം: അരി വിലകുതിച്ചുയരവേ ജനങ്ങൾക്ക് ആശ്വാസമായി കിലോയ്ക്ക് 25 രൂപ നിരക്കിൽ അരി ലഭിക്കുന്ന സപ്ളൈകോയുടെ ഓണച്ചന്തകൾ 27 മുതൽ സംസ്ഥാനത്ത് തുറക്കും. ജില്ലാ കേന്ദ്രങ്ങളിൽ മാത്രമല്ല, എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക ഓണച്ചന്തകൾ ഉണ്ടാകും. സപ്ലൈകോയുടെ ഔട്ട്ലെറ്റുകളോടു ചേർന്നു ഓണ വിപണന കേന്ദ്രങ്ങൾ തുറക്കും. ഇവിടങ്ങളിലെല്ലാം കിലോഗ്രാമിന് 25 രൂപ നിരക്കിൽ അരി ലഭിക്കും.

അതേസമയം വില കുതിച്ചുയർന്നതോടെ അരി വില്പനയിൽ കുറവു വന്നുവെന്ന് മൊത്തവ്യാപാരികൾ പറയുന്നുണ്ടെങ്കിലും അരിവില ഇന്നലേയും കൂടി. ചമ്പാവരിക്ക് 50 പൈസയും മട്ടയ്ക്ക് 14 പൈസയുമാണ് വർദ്ധിച്ചത്.

 പരിശോധന ഊർജ്ജിതമാക്കും

ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധനകൾ ഊർജ്ജിതമാക്കുവാൻ മന്ത്രി ജി.ആർ. അനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കും. സെപ്തംബ‌ർ ഒന്ന് മുതൽ സ്‌ക്വാഡ് പ്രവർത്തനം ആരംഭിക്കും. റവന്യൂ, സിവിൽ സപ്ലൈസ് ലീഗൽ മെട്രോളജി വകുപ്പുകൾ ചേർന്ന് സംയുക്ത മിന്നൽ പരിശോധനകളും നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONACHANTHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.