കറാച്ചി : ഇസ്ലാമാബാദിൽ നടന്ന റാലിയ്ക്കിടെ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയതിന് കോടതി അലക്ഷ്യ കേസ് നേരിടുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആഗസ്റ്റ് 31ന് ട്രൈബ്യൂണലിന് മുന്നിൽ നേരിട്ട് ഹാജരാകണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ്.
ഇസ്ലാമാബാദ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും വനിതാ മജിസ്ട്രേട്ടിനും എതിരെ കേസ് കൊടുക്കുമെന്ന് ഇമ്രാൻ റാലിയ്ക്കിടെ പറഞ്ഞിരുന്നു. തന്റെ അനുയായിയായ ഷെഹ്ബാസ് ഗില്ലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന്റെ പേരിലായിരുന്നു ഇമ്രാന്റെ പ്രതികരണം.
സംഭവത്തിൽ ഇമ്രാൻ ഖാനെതിരെ ഭീകരവിരുദ്ധ നിയമ പ്രകാരം കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇമ്രാന് ഇസ്ലാമാബാദ് ഹൈക്കോടതി അനുവദിച്ച സംരക്ഷണ ജാമ്യം ഇന്ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |