തൃപ്രയാർ: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തെ ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ അഭിവാദ്യം ചെയ്യാനെത്തി. നഞ്ചിയമ്മയെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഉപഹാരം കൈമാറി. സമ്മേളനത്തിൽ പങ്കെടുക്കുവാൻ സാധിച്ചതിലും സഖാക്കളെ കാണുവാൻ സാധിച്ചതിലും നഞ്ചിയമ്മ സന്തോഷം രേഖപ്പെടുത്തി. അവാർഡിനർഹമായ അയ്യപ്പനും കോശി എന്ന ചിത്രത്തിലെ ഗാനം ആലപിച്ചത് പ്രതിനിധികളിൽ ആവേശം പകർന്നു. രണ്ടാമത്തെ പാട്ട് ദൈവമകനെ എന്ന ഗാനമായിരുന്നു. തന്റെ ഉന്നതിക്കും ഈ പാട്ടുകൾക്കും കാരണം സംവിധായകൻ സച്ചിയാണെന്ന് നഞ്ചിയമ്മ പറഞ്ഞു. അഡ്വ. വി.എസ്. സുനിൽകുമാർ സ്വാഗതമാശംസിച്ചു. കെ.കെ. വത്സരാജ് സി.പി.ഐ ജില്ലാകമ്മിറ്റിയുടെ നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |