എരുമപ്പെട്ടി: എരുമപ്പെട്ടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനി ഉൾപ്പടെ മൂന്ന് പേർക്ക് കടിയേറ്റു. എരുമപ്പെട്ടി സീരകത്ത് റഫീക്കിന്റെ മകൾ സിയ (12), കേളംപുലാക്കൽ അസീസ്, മേലൂട്ടയിൽ രാജേഷ് എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ ഏഴിന് മദ്രസയിൽ പോകുന്നതിനിടയിലാണ് സിയയ്ക്ക് കടിയേറ്റത്. നടന്നു പോവുകയായിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. സിയയുടെ കയ്യിനാണ് കടിയേറ്റത്. രാജേഷിന് വീടിന് മുന്നിൽ നിൽക്കുമ്പോഴും അസീസിന് വീടിന് സമീപമുള്ള വഴിയിൽ വച്ചുമാണ് കടിയേറ്റത്. അസീസിന് കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരേയും തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും നായയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |