SignIn
Kerala Kaumudi Online
Thursday, 25 April 2024 6.54 AM IST

ഡി.ഡി. ഇ ഓഫീസിലേക്ക് കെ.പി.എസ്.ടി.എ മാർച്ച്

kpsta

കണ്ണൂർ :മുഴുവൻ അദ്ധ്യാപകർക്കും നിയമന അംഗീകാരം നൽകണമെന്നു ആവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ ( കെ .പി .എസ് .ടി എ ) 27 ന് ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ച് നടത്തും. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാവിലെ 10 ന് സ്​റ്റേഡിയം കോർണറിൽ നിന്നും മാർച്ച് ആരംഭിക്കും. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ഉച്ച ഭക്ഷണ തുക വർധിപ്പിക്കുകയും സമയബിന്ദിതമായി നൽകുകയും ചെയ്യുക, 9, 10 ക്ലാസ്സുകളിലെ 1:40 അദ്ധ്യാപകവിദ്യാർത്ഥി അനുപാതം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് .ആയിരത്തോളം പേർ മാർച്ചിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേശൻ, സംസ്ഥാന സെക്രട്ടറി വി. മണികണ്ഠൻ, ജില്ലാ പ്രസിഡന്റ് യു. കെ. ബാലചന്ദ്രൻ, സി. വി. ജലീൽ എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.