തമിഴ് സൂപ്പർ ഹിറ്റ് ചിത്രം വിക്രം വേദ ഹിന്ദി റീമേക്ക് ടീസർ പുറത്ത്. വേദയായി എത്തുന്ന ഹൃതിക് റോഷനും വിക്രമായി എത്തുന്ന സെയ്ഫ് അലിഖാനുമാണ് ടീസറിന്റെ പ്രധാന ആകർഷണം. വിക്രം വേദ എന്നു തന്നെയാണ് ഹിന്ദിയിലും പേര്. ചിത്രം തമിഴിൽ ഒരുക്കിയ ഗായത്രി - പുഷ്കർ ജോഡിയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം വർക്സിന്റെ ബാനറിൽ നീരജ് പാണ്ഡേയും റിലയൻസ് എന്റർടെയ്ൻമെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. വിജയ് സേതുപതിയും മാധവനുമായിരുന്നു തമിഴിൽ ഒരുമിച്ച് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |