SignIn
Kerala Kaumudi Online
Thursday, 25 April 2024 11.58 AM IST

പന്മന ആശ്രമത്തിൽ ജീവകാരുണ്യദിന സമ്മേളനം

photo

കരുനാഗപ്പള്ളി: മനുഷ്യ മനസുകളെ തെറ്റായ ചിന്തകളിൽ നിന്ന് ദൈവികതയിലേയ്ക്ക് ഉയർത്തുന്ന സന്ദേശമാണ് ജീവകാരുണ്യ നിരൂപണത്തിലൂടെ ചട്ടമ്പിസ്വാമികൾ സമൂഹത്തിന് പകർന്ന് നൽകിയതെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു.

ജീവകാരുണ്യ ദിനഘോഷത്തിന്റെ ഭാഗമായി പന്മന ആശ്രമത്തിൽ ജീവകാരുണ്യ ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഹിംസയുടെ പ്രായോഗിക പാഠങ്ങൾ സ്വാമി ജീവകാരുണ്യ നിരൂപണത്തിലൂടെ ഉൾത്തിക്കാട്ടി. ഈ സന്ദേശമാണ് ഗാന്ധിജിയെ ആശ്രമത്തിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്വാമി നിത്യ സ്വരൂപാനന്ദ അദ്ധ്യക്ഷനായി. ഡോ: രാജീവ് ഇരിങ്ങാലക്കുട മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗം ഹൻസിയ, സുമൻജിത്ത് മിഷ, ജീവകാരുണ്യ പ്രവർത്തകൻ നെറ്റിയാട്ട് റാഫി, പന്മന ആശ്രമം പ്രസിഡന്റ് കുമ്പളത്ത്.എസ്.വിജയകൃഷ്ണപിള്ള, സെക്രട്ടറി എ.ആർ. ഗിരീഷ് കുമാർ, പന്മന മഞ്ജേഷ്, ഡോ. കെ.പി. വിജയലക്ഷ്മി, അരുൺ ബാബു, കുണ്ടറ ജി.ഗോപിനാഥ്, എന്നിവർ പങ്കെടുത്തു. ഗോപൻ കാഞ്ഞിക്കൽ സ്വാഗതവും എം.സി.ഗോവിന്ദൻകുട്ടി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.