തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തുമെന്നും റേഷൻ കടകളിലെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.ഇജില്ലയിലെ ഹരിതകർമ്മസേന സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഹരിതകർമ്മസേനാ പ്രവർത്തകർ നാടിന് ചെയ്യുന്ന സേവനം വലുതാണെന്നും അവർക്കെത്ര പ്രതിഫലം നൽകിയാലും അധികമാകില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സലൂജ, കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജമീല ശ്രീധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വിജു മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അമ്പിളി, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി.ബാലഭാസ്കർ, ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ ജി.കെ.സുരേഷ് കുമാർ, നവകേരളം കർമ്മപദ്ധതി തിരുവനന്തപുരം ജില്ലാ കോഓർഡിനേറ്റർ സി.അശോക്, ശുചിത്വ മിഷൻ തിരുവനന്തപുരം ജില്ലാ കോഓർഡിനേറ്റർ ഫെയ്സി എ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ബോൺസ്ലേ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |