സഹോദരങ്ങളായ സുഹാനയെയും അബ്രാമിനെയും ചേർത്തുപിടിച്ചു നിൽക്കുന്ന ആര്യൻ ഖാനെ കണ്ടാൽ ആദ്യ കാഴ്ചയിൽ ഷാരൂഖ് ഖാൻ എന്നു തോന്നും. എന്നാൽ സൂക്ഷിച്ചുനോക്കിയാൽ മനസിലാകും അത് ആര്യൻ ഖാൻ ആണെന്ന്. ആര്യൻ ഖാൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പുതിയ ചിത്രം ഏറെ ശ്രദ്ധ നേടുന്നു.ഷാരൂഖുമായുള്ള ആര്യന്റെ അപാരമായ രൂപസാദൃശ്യമാണ് ചിത്രത്തിന്റെ പ്രത്യേകത.
എന്തുകൊണ്ടാണ് എന്റെ പക്കൽ ഈ ചിത്രങ്ങൾ ഇല്ലാത്തത്! എനിക്ക് ഇത് ഇപ്പോൾ തരൂ എന്നാണ് ചിത്രത്തിന് ഷാരൂഖ് കമന്റ് ചെയ്തിരിക്കുന്നത്. ഒലിവ് പച്ച ടീഷർട്ടും ഗ്രീൻ ഷെയ്ഡിലുള്ള ഡെനിം ജാക്കറ്റുമാണ് ആര്യന്റെ വേഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |