കോൾ ഗേളിന്റെ ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്ക്. മദ്യപിച്ച് ലക്കുകെട്ട യുവതി അമ്പത്തിയഞ്ചുകാരന്റെ ചെവികടിച്ചെടുക്കുകയായിരുന്നു. കടിച്ചെടുത്ത ഭാഗം ഇവർ വിഴുങ്ങുകയും ചെയ്തു. തായ്ലൻഡിലാണ് സംഭവം. കന്നിക കാംടെൺ എന്ന 25 കാരിയാണ് പ്രതി.
അമിതമായി മദ്യപിച്ച കന്നിക മദ്ധ്യവയസ്കന്റെ അടുത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് പ്രകോപനമില്ലാതെ കാത് കടിച്ചെടുക്കുകയും വിഴുങ്ങുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. എന്നാൽ പൊലീസിനെ ചവിട്ടി തൊഴിക്കാൻ ശ്രമിച്ച യുവതിയെ കായികമായി പരിശ്രമിച്ചാണ് പിടികൂടാൻ കഴിഞ്ഞത്. എന്നാൽ ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടായെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |