കൃഷ്ണശങ്കർ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി ഒരുക്കിയ ചിത്രമാണ് 'കുടുക്ക് 2025'. കുഞ്ചാക്കോ ബോബൻ ചിത്രം 'അള്ള് രാമേന്ദ്രൻ' എന്ന ചിത്രത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അജു വർഗീസ്, ഷൈൻ ടോം ചാക്കോ,സ്വാസിക റാംമോഹൻ എന്നിവരാണ് മറ്റ് താരങ്ങൾ. 2025 നടക്കുന്ന കഥ പറയുന്ന ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും നേരത്തെ ശ്രദ്ധ നേടിയിരുന്നു. അഭിമന്യു വിശ്വനാഥ് ആണ് ഛായാഗ്രഹണം. സ്റ്റേറ്റ് അവാര്‍ഡ് വിന്നർ കിരൺ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ശ്രുതി ലക്ഷ്മിയാണ്.
മാരൻ എന്ന കഥാപാത്രത്തെയാണ് കൃഷ്ണശങ്കർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം. ഗംഭീരമായ മേക്കിംഗാണ് ചിത്രത്തിന്റേത്. സംഗീതത്തിനും വളരെയേറെ പ്രാധാന്യമുള്ള ചിത്രമാണ് 'കുടുക്ക്'. ചിത്രത്തിന്റെ വിശദമായ വീഡിയോ റിവ്യൂ കാണാം...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |