ഗുരുവചനങ്ങളുടെ പൊരുൾ
അനാവരണം ചെയ്യുന്ന ആസ്തികത
യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ ദിവ്യവചസ്സുകളിലൂടെ അറിവെന്ന സത്യത്തിലേക്കുള്ള വഴി സാധാരണക്കാരന് മനസിലാകുന്ന ലളിതമായ ഭാഷയിൽ പകർന്നു നൽകുന്ന കൃതിയാണ് ആസ്തികത എന്ന ഡോ.ഷാജി പ്രഭാകരന്റെ ഏറ്റവും പുതിയ പുസ്തകം.പ്രശസ്ത ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ അദ്ദേഹം ഗുരുവചനങ്ങളുടെ പൊരുൾ അനാവരണം ചെയ്തുകൊണ്ട് , സങ്കീർണ്ണമായ മനുഷ്യജീവിതത്തിൽ ആത്മീയമായ ഉണർവ് എങ്ങനെ കൈവരിക്കാമെന്ന് അന്വേഷിക്കുകയാണ്. 82 ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. തത്ത്വചിന്തയിലധിഷ്ഠിതമായ ശ്രീനാരായണ ഗുരുദേവന്റെ ആത്മീയ ചിന്തകൾ കൂട്ടിയിണക്കിയ യോഗം, മതം, സത്വവും അറിവും,വ്യക്തിവികാസം,ഗുരുദേവന്റെ ജ്ഞാനദർശനം തുടങ്ങി നിരവധി ലേഖനങ്ങൾ ഇതിനുദാഹരണങ്ങളാണ്.ആത്മവിദ്യയെ സാക്ഷാത്ക്കരിച്ച് ജനങ്ങളിലേക്ക് ഗുരുദേവൻ പകർന്നു നൽകി.ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരനും അത്തരത്തിലൊരു എളിയ ശ്രമമാണ് നടത്തിയിരിക്കുന്നത്.പ്രസാധകർ: വിശ്വവേദി പബ്ളിഷേഴ്സ്.
Set Up കാവ്യസമാഹാരം
വിജയൻ പാലാഴി എഴുതിയ 38 മലയാള കവിതകളുടെ പരിഭാഷ.കവിതയുടെ പതിവ് ചട്ടക്കൂട്ടിൽ നിന്നും വ്യത്യസ്ഥം.പ്രമേയത്തിന്റെ തീവ്രതയാൽ അനുവാചകനെ പിടിച്ചിരുത്തുന്ന ശൈലി. കവിയെന്ന നിലയിൽ വിജയൻ പാലാഴി മലയാള ഭാഷയിൽ തന്റേതായ ഇടം നേടിയിട്ടുണ്ട്. പ്രളയം, മഴ നടന്ന വഴികൾ എന്നീ കവിതാ സമാഹാരങ്ങളും 1721 ആറ്റിങ്ങൽ കലാപം, മണിക്കിണർ എന്നീ നാടകങ്ങളും വിജയന്റേതായി പുറത്തുവന്നിട്ടുണ്ട് .
സ്കൂളിൽ പഠിക്കുമ്പോൾ മുതൽ കവിത എഴുതി തുടങ്ങിയ വിജയന്റെ കവിതകൾ കാമ്പസിന്റെ ഹരമായ കാലമുണ്ട്. കുളിർകാറ്റ് ,ചുണ്ടയ്ക്ക തുടങ്ങിയ കവിതകൾ ഏറെ ശ്രദ്ധേയമായിരുന്നു. സെറ്റപ്പിൽ പുതിയകാലത്തെ മനുഷ്യന്റെ പരക്കം പാച്ചിലും നേരമില്ലായ്മയുമൊക്കെ കടന്നുവരുന്നുണ്ട്.ബാലചന്ദ്രൻ നായരാണ് പരിഭാഷകൻ.പ്രസാധകർ:സുജ് ലീ ബുക്സ്,കൊല്ലം
രാമായണഹൃദയം
രാമന്റെയും
ആചാര്യശ്രീ രാജേഷ്
ആചാര്യശ്രീ രാജേഷ് രാമായണത്തിന്റെ വൈദിക സംബന്ധം, രാമായണത്തിലെ ധർമ്മപാഠങ്ങൾ, സ്നേഹപാഠങ്ങൾ, പ്രകൃതി വർണനകൾ എന്നിവയോടൊപ്പം സീതാപരിത്യാഗം, ശംബുകവധം തുടങ്ങി രാമായണ കഥയെക്കുറിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥം. ശാന്തിയും സമാധാനവും മാത്രമല്ല, ഹൃദയത്തിന്റെ അന്തരാളങ്ങളിൽ ആത്മചൈതന്യത്തിലെ വിത്തുകൾ പാകാൻ കൂടി ഇൗ രചനയ്ക്ക് കഴിയുന്നു.
പ്രസാധകർ: വേദവിദ്യാപ്രകാശൻ
തിരഞ്ഞെടുത്ത
ലേഖനങ്ങൾ
ഡോ. എൻ.ആർ. ഗ്രാമപ്രകാശ്
ഒരു എഴുത്തുകാരന്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. ധിഷണയും ആഴവും ചിന്തയും മനസും സമൂഹവും രാഷ്ട്രീയവും നിറഞ്ഞുനിൽക്കുന്ന ഗ്രന്ഥകാരന്റെ സാഹിത്യ ജീവിതം അനാവരണം ചെയ്യുന്ന പുസ്തകം.
പ്രസാധകർ : ഹരിതം ബുക്സ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |