കായംകുളം: കായംകുളത്ത് കഞ്ചാവുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ആഡംബരബൈക്കും കസ്റ്റഡിയിലെടുത്തു. കായംകുളം ബോട്ട് ജട്ടിയിലെ പാർക്കിൽ നടത്തിയ പരിശോധനയിലാണ് 10 ഗ്രാം കഞ്ചാവുമായി മാവേലിക്കര കുറത്തികാട് ഇടവനതെക്കതിൽ വീട്ടിൽ ജിബിൻ ബാബു (22) പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ കായംകുളം- പുനലൂർ റോഡിൽ കായംകുളം റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം ഉള്ള വെയിറ്റിംഗ് ഷെഡിന് മുന്നിൽ നിന്ന് ഡ്യൂക്ക് ബെക്കിൽ കടത്തിക്കൊണ്ടു വന്ന 20 ഗ്രാം കഞ്ചാവുമായി മാവേലിക്കര കുറത്തികാട് കാർത്തിക ഭവനത്തിൽ മൃദുൽ (22), വാത്തികുളം മുറിയിൽ പോക്കാട്ട് കിഴക്കതിൽ വീട്ടിൽ ചന്തു എന്ന് വിളിക്കുന്ന സുനിൽ കുമാർ (23) എന്നിവർ പിടിയിലായി.
ബോട്ട് ജെട്ടിയിലെ പാർക്ക് എക്സൈസ് ഷാഡോ ഉദ്യോഗസ്ഥരുടെ രഹസ്യനിരീക്ഷണത്തിലായിരുന്നു.
കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.ബി.വിജയൻ,പ്രിവന്റീവ് ഓഫീസർ വി.രമേശൻ . സിവിൽഎക്സൈസ് ഓഫീസർമാരായ ആർ.അശോകൻ,എസ്.എസ് സിനുലാൽ,വി.കെ രാജേഷ്,ആർഎസ്. അഖിൽ,വനിത സിവിൽ എക്സൈസ് ഓഫീസർ സീനു വൈ.ദാസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |