കോഴിക്കോട്: ഓൾ ഇന്ത്യ ജം ആൻഡ് ജുവലറി ഡൊമസ്റ്റിക് കൗൺസിലിന്റെ (ജി.ജെ.സി) നേതൃത്വത്തിൽ സെപ്തം. 22 മുതൽ 25 വരെ മുംബയ് നെസ്കോയിൽ നടക്കുന്ന എക്സിബിഷന്റെ പ്രചരണാർത്ഥം 30ന് വൈകിട്ട് അപ്പോളോ ഡിമോറോ ഹോട്ടലിൽ സെമിനാർ നടക്കും.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സ്വർണ വ്യാപാരികൾ പങ്കെടുക്കും.
ജി.ജെ.സി ദേശീയ ഡയറക്ടർ അഡ്വ.എസ്. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യും. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തും. ചാർട്ടേർഡ് അക്കൗണ്ടന്റ് കൃഷ്ണകുമാർ ഉണ്ണി ക്ലാസെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |