വടകര: ഹരിത കർമ സേനയുടെ മാലിന്യശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഏറാമല പഞ്ചായത്തിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് തുടങ്ങി. പുതിയ സംവിധാനം ഉപയോഗിച്ച് പതിനാലാം വാർഡിൽ ഡിജിറ്റൽ വിവര ശേഖരണത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജസീല വി.കെ അദ്ധ്യക്ഷത വഹിച്ചു.
മെമ്പർമാരായ ടി.പി.മിനിക, ടി.കെ പ്രമോദ് ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ സീനത്ത്, വി.ഇ.ഒ, രയരോത്ത് രാജൻ, വിനോദൻ പുനത്തിൽ, സുലൈമാൻ, എം.എൻ രവീന്ദ്രൻ,എം.കെ വിജയൻ, ലെതിന തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ഷുഹൈബ് കുന്നത്ത് സ്വാഗതവും ഹരിതമിത്രം കോഡിനേറ്റർ സുഭാഷ് നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |