SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.05 PM IST

ആന്റി എന്നു വിളി, അപമാനിച്ചെന്ന് അനസൂയ

s

ass
s

അധിക്ഷേപ കമന്റുകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് തെലുങ്ക് താരം അനസൂയ ഭരദ്വാജ്. ആന്റി എന്നു വിളിച്ച് പരിഹസിച്ചു കമന്റിടുന്നവർക്കെതിരെയാണ് അനസൂയ രൂക്ഷമായി പ്രതികരിച്ചത്. നടൻ വിജയ് ദേവരകൊണ്ടയുടെ ആരാധകരാണ് ആക്രമണം തുടങ്ങിയിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നവരുടെ കമന്റുകൾ സ്‌ക്രീൻ ഷോട്ടെടുത്ത് കേസ് കൊടുക്കുമെന്ന് നടി വ്യക്തമാക്കി. ദേവരകൊണ്ടയുടെ ഏറ്റവും പുതിയ സിനിമയുടെ നെഗറ്റീവ് റിവ്യൂവുകളുമായി ബന്ധപ്പെട്ട് അനസൂയ പങ്കുവച്ച കുറിപ്പാണ് ആരാധകരെ ചൊടിപ്പിച്ചത്. പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്. ഇതിലേക്ക് എന്റെ കുടുംബത്തെ കൂടി വലിച്ചിഴക്കുകയാണ്. അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. ഇതെന്റെ അവസാന മുന്നറിയിപ്പാണ്. അനസൂയ ട്വീറ്റ് ചെയ്തു. ഭീഷ്‌മപർവത്തിൽ മമ്മൂട്ടിയുടെ നായിക കഥാപാത്രമായ ആലീസിനെ അവതരിപ്പിച്ച താരമാണ് അനസൂയ ഭരദ്വാജ്. അല്ലു അർജുന്റെ പുഷ് ദ് റൈസിലും അഭിനയിച്ചു. പുഷ്‌‌പയുടെ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANASOOYA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.