കൊച്ചി: രാജ്യത്തെ പ്രമുഖ കമ്പനികളിലെ ഐ.ടി മേധാവികളുടെ സംഘടനയായ സി.ഐ.ഒ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗോഡ്സ് ഓൺ കോൺക്ലേവ് സംഘടിപ്പിച്ചു. 'ടെക് ടൈഡ്സ് ആൻഡ് ഗുഡ് വൈബ്സ്' എന്ന പ്രമേയത്തിലാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. നടി അപർണ ബാലമുരളി ഉദ്ഘാടനം ചെയ്തു. സി.ഐ.ഒ ക്ലബ് കേരള പ്രസിഡന്റ് ശ്രീകുമാർ ബാലചന്ദ്രൻ, ക്ലബ് ജനറൽ ബോഡി അംഗങ്ങളായ സുഭാഷ് സിംഗ്, ഗിരീഷ് കുൽക്കർണി, ഗൂഗിൾ ഇന്ത്യ, സാർക്ക് രാജ്യങ്ങളിലെ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഹെഡ് സത്യേന്ദ്ര ഖരെ, ഡെൽ അപെക്സ് ഡയറക്ടർ സതീഷ് വൈദ്യനാഥൻ, എച്ച്.പി.ഇ ഇന്ത്യ കൺട്രി മാനേജർ സുകീർത്തി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |