SignIn
Kerala Kaumudi Online
Friday, 19 April 2024 12.52 PM IST

കാരായി രാജൻ റബ്കോ ചെയർമാൻ

karayi

കണ്ണൂർ: കാരായി രാജനെ റബ്‌കോ ചെയർമാനായി തിരഞ്ഞെടുത്തു. കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ,കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,സി.പി.എം തലശ്ശേരി ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മോട്ടോർ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) കണ്ണൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന ഭവന നിർമ്മാണ ബോർഡ് അംഗവുമാണ്. ചെയർമാനായിരുന്ന എൻ.ചന്ദ്രൻ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.

കാരായി രാജന് നൽകിയ സ്വീകരണ ചടങ്ങിൽ എൻ.ചന്ദ്രൻ,റബ്‌കോ മാനേജിംഗ് ഡയറക്ടർ പി.വി.ഹരിദാസൻ,എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എ.കെ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RUBCO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.