SignIn
Kerala Kaumudi Online
Friday, 29 March 2024 9.04 PM IST

നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി

vallamkali
വള്ളംകളി

പാലക്കാട്: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തിൽ ആലപ്പുഴ പുന്നമട കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളി കാണാൻ അവസരമൊരുക്കുന്നു. സെപ്തംബർ നാലിനാണ് യാത്ര. 39 പേർക്കാണ് അവസരം. ഗോൾഡ്, സിൽവർ കാറ്റഗറിയിലാണ് പ്രവേശനം. ഗോൾഡ് കാറ്റഗറിയിൽ ടിക്കറ്റ് ഒന്നിന് 1900 രൂപയും സിൽവർ കാറ്റഗറിയിൽ 1400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. യാത്രയും വള്ളംകളി കാണാനുമുള്ള നിരക്കാണിത്. മറ്റു ചാർജ്ജുകൾ ഉൾപ്പെടുന്നില്ല. പാലക്കാട് നിന്ന് പുലർച്ചെ നാലിന് പുറപ്പെട്ട് രാത്രി 11 ന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിശദവിവരങ്ങൾക്ക് 9947086128 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ നെഹ്റു ട്രോഫി വിവരങ്ങൾ എന്ന് സന്ദേശം അയക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.