പെരിന്തൽമണ്ണ: ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പ് നൽകണമെന്നും ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കാനായി നടപ്പിലാക്കുന്ന യാത്രാ ഫ്യൂവൽ പമ്പ് യാത്രക്കാരുടെയും ജീവനക്കാരുടെയും നിലവിലുള്ള സൗകര്യങ്ങൾ നിലനിറുത്തി മാത്രം സ്ഥാപിക്കണമെന്നും കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) പെരിന്തൽമണ്ണ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.എസ്.ടി.എ ഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുശീലൻ മണവാരി ഉദ്ഘാടനം ചെയ്തു.
എം അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ.സി. ശശീന്ദ്രൻ റിപ്പോർട്ടും ട്രഷറർ യു. പ്രമോദ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
കെ. സന്തോഷ്, കൈരളിദാസ്, സജിൽ ബാബു, ടി. ദേവിക, യു. പ്രമോദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |