SignIn
Kerala Kaumudi Online
Thursday, 18 April 2024 8.19 PM IST

നെഹ്രു ട്രോഫി ; ട്രാക്കുകളും ഹീറ്റ്‌സും

s

ആലപ്പുഴ: നെഹ്രു ട്രോഫി ജലോത്സവത്തിന്റെ ട്രാക്കുകളും ഹീറ്റ്‌സുംനറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നറുക്കെടുപ്പ് ചടങ്ങ് നെഹ്രു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനായ കളക്ടർ വി. ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. 20 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. 22 വള്ളങ്ങൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ചമ്പക്കുളം 2, നടുവിലേപ്പറമ്പൻ എന്നീ വള്ളങ്ങൾ പിൻമാറി. അഞ്ചു ഹീറ്റ്‌സുകളിലായി നാലു വള്ളങ്ങൾ വീതമാണ് മത്സരത്തിനിറങ്ങുക. ഹീറ്റിസിൽ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരയ്ക്കുക.

നറുക്കെടുപ്പ് ചടങ്ങിൽ നെഹ്രു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറി സബ് കളക്ടർ സൂരജ് ഷാജി, ഇൻഫ്രാ സ്ട്രക്ചർ കമ്മിറ്റി ചെയർമാൻ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി, എക്‌സിസിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ആർ.കെ. കുറുപ്പ്, എസ്.എം. ഇക്ബാൽ, മുരളി അട്ടിച്ചിറ, ഡെപ്യൂട്ടി തഹസിൽദാർ പി.ഡി. സുധി തുടങ്ങിയവർ പങ്കെടുത്തു.


ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സുകളും ട്രാക്കും ചുവടെ

ഹീറ്റ്‌സ് -ഒന്ന്
ട്രാക്ക് ഒന്ന് ആയാപറമ്പ് പാണ്ടി
ട്രാക്ക് രണ്ട് കരുവാറ്റ
ട്രാക്ക് മൂന്ന് ആലപ്പാട് പുത്തൻ ചുണ്ടൻ
ട്രാക്ക് നാല് ചമ്പക്കുളം

ഹീറ്റ്‌സ് -രണ്ട്
ട്രാക്ക് ഒന്ന് ചെറുതന
ട്രാക്ക് രണ്ട് വലിയ ദിവാൻജി
ട്രാക്ക് മൂന്ന് മഹാദേവികാട് കാട്ടിൽതെക്കേതിൽ
ട്രാക്ക് നാല് ആനാരി പുത്തൻചുണ്ടൻ

ഹീറ്റ്‌സ് -മൂന്ന്
ട്രാക്ക് ഒന്ന് വെള്ളൻകുളങ്ങര
ട്രാക്ക് രണ്ട് കാരിച്ചാൽ
ട്രാക്ക് മൂന്ന് കരുവാറ്റ ശ്രീവിനായകൻ
ട്രാക്ക് നാല് പായിപ്പാടൻ

ഹീറ്റ്‌സ്- നാല്
ട്രാക്ക് ഒന്ന് ദേവസ്
ട്രാക്ക് രണ്ട് സെന്റ് ജോർജ്
ട്രാക്ക് മൂന്ന് നിരണം
ട്രാക്ക് നാല് ശ്രീമഹാദേവൻ

ഹീറ്റ്‌സ്- അഞ്ച്
ട്രാക്ക് ഒന്ന് ജവഹർ തായങ്കരി
ട്രാക്ക് രണ്ട് വീയ്യപുരം
ട്രാക്ക് മൂന്ന് നടുഭാഗം
ട്രാക്ക് നാല് സെന്റ് പയസ് ടെൻത്‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.