SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.25 PM IST

നെഹ്രുട്രോഫി: ആഘോഷ പരിപാടികൾ 30 മുതൽ

s

ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിയുടെ ഭാഗമായി ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക പരിപാടികൾ ജലഘോഷയാത്രയോടെ 30ന് ആരംഭിച്ച് സെപ്തംബർ നാലുവരെ നഗരചത്വരത്തിൽ നടക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിദ്യാർത്ഥികളുടെ പരീക്ഷ കണക്കിലെടുത്ത് പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സാംസ്കാരിക ഘോഷയാത്ര അവസാന ദിവസമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. 30ന് വൈകിട്ട് 3ന് നൂറോളം ചെറുവള്ളങ്ങളും ശിക്കാരവള്ളങ്ങളും അണിനിരക്കുന്ന ജലഘോഷയാത്ര ബാപ്പു വൈദ്യർ ജംഗ്ഷനു സമീപത്തെ കനാലിൽ നിന്നാരംഭിച്ച് നഗരചത്വരത്തിന് സമീപം സമാപിക്കും. ജലഘോഷയാത്രയ്ക്ക് പിന്തുണ അറിയിച്ച് നഗരത്തിലെ കനാൽ കരകളും വ്യാപാരസ്ഥാപനങ്ങളും ദീപലാങ്കാരങ്ങളാൽ അലംകൃതമാകുന്നതിന്റെ സ്വിച്ച് ഓൺ കർമം കളക്ടർ വി.ആർ. കൃഷ്ണതേജ നിർവഹിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം അഡ്വ. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. രാത്രി 7ന് ചന്ദുവും സംഘവും അവതരിപ്പിക്കുന്ന നൃത്ത വിരുന്ന്, 8ന് ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഗാനമേള.
31ന് വൈകട്ട് ആറിന് പുന്നപ്ര മനോജ് നയിക്കുന്ന നാടൻ പാട്ടും ദൃശ്യവിരുന്നും. രാത്രി 8ന് കൊച്ചിൻ കലാഭവന്റെ സംഗീത ഹാസ്യ സന്ധ്യ. ഒന്നിന് വൈകിട്ട് ആറിന് ഹാർമണി വേൾഡ് ഓർക്കസ്ട്രയുടെ രവീന്ദ്രഗീതങ്ങൾ. 8ന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങിന്റെ നാട്ടുപാട്ട് തിറയാട്ടം. രണ്ടിന് വൈകിട്ട് 5.30ന് തിരുവനന്തപുരം സൗപർണികയുടെ നാടകം ഇതിഹാസം. രാത്രി 8ന് നസീർ സംക്രാന്തി നയിക്കുന്ന മെഗാഷോ.

3ന് വൈകിട്ട് 3ന് ഇ.എം.എസ് സ്‌റ്റേഡിയത്തിൽ നിന്ന് സാംസ്‌കാരികഘോഷയാത്ര ആരംഭിച്ച് നഗരചത്വരത്തിൽ സമാപിക്കും. ഘോഷയാത്രയുടെ ഫ്‌ളാഗ് ഒഫ് കളക്ടർ വി.ആർ. കൃഷ്ണതേജ നിർവഹിക്കും. തൃശൂർ വിയ്യൂർ ദേശം ഗ്രൂപ്പിന്റെ പുലികളിയും മികവേകും. വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം, ആറിന് ജലോത്സവഗാനം, 6.10ന് മധുരം സംഗീതം, 7.30ന് അതുൽ നറുകര നയിക്കുന്ന എത്‌നിക് സോംഗ്. വാർത്താ സമ്മേളനത്തിൽ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ എ. ഷാനവാസ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കെ. ബാബു, കക്ഷി നേതാവ് നസീർ പുന്നയ്ക്കൽ എന്നിവരും പങ്കെടുത്തു.

# നഗരസഭയുടെ ഓണാഘോഷം

ആലപ്പുഴ നഗരസഭയുടെ ഓണാഘോഷം സെപ്തംബർ അഞ്ചിന് നടക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് അറിയിച്ചു. രാവിലെ 10ന് ബീച്ചിൽ ഫ്ളൈഓവറിന് താഴെ നഗരസഭയിലെ 52 വാർഡുകളിലെയും എ.ഡി.എസിന്റെ നേതൃത്വത്തിൽ അത്തപ്പൂക്കള മത്സരവും വൈകിട്ട് 4ന് റിക്രിയേഷൻ ഗ്രൗണ്ടിൽ മെഗാ തിരുവാതിരയും നടക്കും. നിർദ്ധന കുടുംബത്തിലെ അംഗങ്ങളായ മുതിർന്നവർക്ക് ഓണക്കോടി വിതരണവും ഓണസദ്യയും നടക്കുമെന്ന് സൗമ്യരാജ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.