ടോക്യോ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡിയായ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യത്തിന് വെങ്കലം. സെമിയിൽ മലേഷ്യൻ ജോഡി ആരോൺ ചിന-സോ വൂയി യിക് സഖ്യത്തോട് മൂന്ന് ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിൽ പൊരുതി തോറ്റതോടെയാണ് ഇന്ത്യൻ ജോഡിയുടെ പൊൻമോഹം വെങ്കലത്തിൽ ഒതുങ്ങിയത്. സെമിയിൽ തോറ്റെങ്കിലും ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽനേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡിയെന്ന സുവർണ നേട്ടം സാത്വിക്- ചിരാഗ് സഖ്യം സ്വന്തമാക്കി.
മലേഷ്യൻ ജോഡിക്കെതിരെ 77 മിനിട്ട് നീണ്ടു നിന്ന പോരാട്ടത്തിൽ ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു അടുത്ത രണ്ട് ഗെയിം നഷ്ടമാക്കി സാത്വികും ചിരാഗും മത്സരം കൈവിട്ടത്. സ്കോർ : 22-20, 18-21,16-21.
മലേഷ്യൻ ജോഡിയോട് തുടർച്ചയായ ആറാമത്തെ തവണയാണ് ഇന്ത്യൻ സഖ്യം തോൽക്കുന്നത്. കഴിഞ്ഞയിടെ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ സഖ്യം സ്വർണം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |