പൊൻകുന്നം. മെഡിസെപ്പ് കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.എസ്.ടി.യു ഭാരവാഹികൾ പൊൻകുന്നം വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ നടത്തിയ ധർണയിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് നാസർ മുക്കയം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ടി.എ.നിഷാദ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് പി.എം.സലിം, മണ്ഡലം പ്രസിഡന്റ് പി.പി.ഇസ്മായിൽ, അബ്ദുൽ കരിം മുസ്ലിയാർ, പി.എ.നൗഷാദ്, ടി.എ.അബ്ദുൽ ജബ്ബാർ, തൗഫീഖ് കെ.ബഷീർ, എൻ.വൈ.ജമാൽ, സഹീർ വി.ഇ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |