കൊച്ചി: മയക്കുമരുന്നിനും ജിഹാദി പ്രവർത്തനങ്ങൾക്കുമെതിരെ നവംബർ ഒന്നു മുതൽ 30 വരെ കേരളത്തിലെ മുഴുവൻ വീടുകളും സന്ദർശിച്ച് ബോധവത്കരണം നടത്താൻ ഹിന്ദു ഐക്യവേദിയുടെ ധർമ്മരക്ഷാവേദി യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും കൗൺസിലിംഗ് സെന്ററുകൾ ആരംഭിക്കാനും തീരുമാനിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷൻ ക്യാപ്റ്റൻ കെ. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയും സംയോജകനുമായ ഇ.ജി. മനോജ്, സി.ഡി മുരളീധരൻ, സൂര്യകുമാർ, പ്രകാശൻ, മുരളീധരൻ, ചന്ദ്രൻ, മോഹനൻ, ശ്രീകുമാർ, ശിവദാസ് എന്നിവർ സംസാരിച്ചു.