ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ അക്ഷരശ്രീ എ.എൽ.പി സ്‌കൂളിൽ കുട്ടിക്കൊരു പൂച്ചട്ടി പദ്ധതിയുടെ ഭാഗമായി തൂക്കുപൂന്തോട്ടം ഒരുങ്ങി. ഓരോ കുട്ടിയുടെയും വകയായി ഒരു പൂച്ചട്ടി എന്ന രീതിയിൽ കുട്ടിയുടെയും പൂച്ചെടിയുടെയും പേര് ആലേഖനം ചെയ്ത രീതിയിലാണ് ചട്ടികൾ ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ 75 ചട്ടികളാണ് തയ്യാറാക്കിയിട്ടുള്ളത്. ചെർപ്പുളശ്ശേരി ബി.പി.സി എൻ.പി പ്രിയേഷ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനദ്ധ്യാപകൻ പി.വി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സി.ഹരിദാസൻ, മാതൃസംഗമം കൺവീനർ പി.സജിത, പി.ബിജി എന്നിവർ സംസാരിച്ചു. സ്കൂൾ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.