കൊടുങ്ങല്ലൂർ: യു.എ.ഇ മേത്തല പ്രവാസി കൂട്ടായ്മ മേളയുടെ ആഭിമുഖ്യത്തിൽ ദുബായ് മുഹൈസിനയിൽ കുട്ടികൾക്കായി ശാസ്ത്രപരീക്ഷണ ക്ലാസ് സംഘടിപ്പിച്ചു. തൃശ്ശൂർ വിജ്ഞാൻസാഗർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിലെ വി.എസ്. ശ്രീജിത്ത് ആണ് കുട്ടികളിൽ ശാസ്ത്രോവബോധം സൃഷ്ടിക്കുന്ന പരീക്ഷണങ്ങളും, സംവാദവുമായി ശാസ്ത്രശിൽപ്പശാല നയിച്ചത്. പ്രസിഡന്റ് മുരളി തയ്യിൽ, സെക്രട്ടറി ഷിഹാബ് ഇബ്രാഹിം എന്നിവർ ചേർന്ന് വി.എസ്. ശ്രീജിത്തിന് മേളയുടെ സ്നേഹോപഹാരം നൽകി. അനിൽ ബാവക്കുട്ടി, ലിജേഷ് മുകുന്ദൻ എന്നിവർ സംസാരിച്ചു. ട്രഷറർ അബ്ദുൽ സലാം സ്വാഗതവും അരുൺ നെല്ലിപ്പറമ്പത്ത് നന്ദിയും പറഞ്ഞു.