കൊച്ചി: കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം യൂണിറ്റ് ഓണം ആഘോഷിച്ചു. ആലുവയിൽ നടന്ന ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഉഷാറാണി ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് ഡോ. ഷേർലി ടി.ആർ അദ്ധ്യക്ഷത വഹിച്ചു. ഡോ. അജിത്. സി., ഡെപ്യൂട്ടി ഡയറക്ടർന്മാരായ ഡോ. മറിയാമ്മ തോമസ്, ഡോ. വിജിമോൾ കെ. എം., ഡോ. രചന. പി.എം, ഡോ. ഹേനകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡോ. ടിന്റു മാത്യു, മലയാളി മങ്കയായും ഡോ. ഷിബു തങ്കച്ചൻ കേരള ശ്രീമാനായും തിരഞ്ഞെടുക്കപ്പെട്ടു.