കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ സഹകരണത്തോടെ ഹൈബി ഈഡൻ എം.പി സംഘടിപ്പിക്കുന്ന കപ്പ് ഒഫ് ലൈഫ് പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി സൈക്കിളാത്തോൺ സംഘടിപ്പിച്ചു. മറൈൻ ഡ്രൈവ് മുതൽ ഐ.എം.എ ഹൗസ് വരെ സംഘടിപ്പിച്ച സൈക്കിളത്തോണിൽ ഹൈബി ഈഡന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം സൈക്കിൾ യാത്രികർ പങ്കെടുത്തു. മുൻ ഡി.എംഒ ഡോ. ജുനൈദ് റഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്തു.
സൈക്കിളത്തോൺ കോ ഓർഡിനേറ്റർ ഡോ. ജോർജ് തുകലൻ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വർഗീസ്, സെക്രട്ടറി ഡോ. അനിത തിലകൻ, ഡോ. ശ്രീനിവാസ കമ്മത്ത് എന്നിവർ നേതൃത്വം നൽകി. എറണാകുളം ജില്ലാ ഭരണകൂടം, ഐ.എം.എ കൊച്ചി പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കപ്പ് ഒഫ് ലൈഫ് പദ്ധതിക്കായി ഒന്നരക്കോടി രൂപയാണ് മുത്തൂറ്റ് ഫിനാൻസ് അനുവദിച്ചിരിക്കുന്നത്,