ദുബായ്: ഏഷ്യാ കപ്പിൽ ആരാധകർ കാത്തിരുന്ന ആവേശപോരാട്ടത്തിന് തുടക്കമായി. ഇന്ത്യാ-പാക് ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ, പാകിസ്ഥാനെ ബാറ്റിംഗിനയച്ചു. ഇന്ത്യയുടെ പ്ളേയിംഗ് ഇലവനിൽ കീപ്പർ ഋഷഭ് പന്തിനെ ഒഴിവാക്കി പകരം ദിനേശ് കാർത്തിക് ഇന്നത്തെ മത്സരത്തിൽ കീപ്പറാകും. പാകിസ്ഥാന് വേണ്ടി നസീം ഷാ ഇന്ന് ആദ്യ ടി20 കളിക്കും.
ആദ്യ ഓവറിൽ തന്നെ ആരാധകരെ ആവേശത്തിലെത്തിക്കുന്ന തുടക്കമാണ് മത്സരത്തിന് ലഭിച്ചത്. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാമത്തെ പന്തിൽ മുഹമ്മദ് റിസ്വാന് വിക്കറ്റിന് മുന്നിൽ കുരുങ്ങി അമ്പയർ ഔട്ട് നൽകി. എന്നാൽ പാകിസ്ഥാന്റെ റിവ്യൂവിലൂടെ തീരുമാനം തെറ്റെന്ന് കണ്ടെത്തി. തുടർന്ന് ആറാമത് പന്തിലും റിസ്വാന് ക്യാച്ചിലൂടെ പുറത്താക്കാൻ ഇന്ത്യ റിവ്യു നൽകിയെങ്കിലും ടിവി അമ്പയർ നോട്ടൗട്ട് വിധിച്ചു.
നിലവിൽ നാലോവർ പിന്നിടുമ്പോൾ പാകിസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് നേടിയിട്ടുണ്ട്. ക്യാപ്റ്റൻ ബാബർ അസം (10) ആണ് പുറത്തായത്. റിസ്വാൻ (9), ഫഖർ സമൻ(9) എന്നിവരാണ് ക്രീസിൽ.