എം.ടി ആന്തോളജിയിൽ ഇനി പൃഥ്വിരാജ് ചിത്രം മാത്രം
എം.ടി വാസുദേവൻ നായരുടെ രചനയിൽ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന കഡുഗണ്ണാവ ഒരു യാത്രക്കുറിപ്പ് എന്ന ചിത്രത്തിൽ അനുമോൾ . വിനീത്, സാവിത്രി ശ്രീധരൻ, മനോഹരി ജോയ്, സുമേഷ് മൂർ , നിൽജ, രമ്യ, രാജ് ആനന്ദ്, ബാലതാരങ്ങളായ പ്രാർത്ഥന, വസുദേവ്, സൂര്യദേവ് നന്ദകിഷോർ, ഹാരിഷ് എന്നിവരാണ് മറ്റു താരങ്ങൾ. എം.ടി യുടെ തിരക്കഥയിൽ അനുമോൾ ആദ്യമായാണ് അഭിനയിക്കുന്നത്. എന്നാൽ രഞ്ജിത് സംവിധാനം ചെയ്ത ഞാൻ എന്ന ചിത്രത്തിൽ അനുമോൾ അഭിനയിച്ചിട്ടുണ്ട്. എം.ടിയുടെ പത്ത് തിരക്കഥകളിൽ ഒരുങ്ങുന്ന ആന്തോളജിയിലെ ഒൻപതാമത്തെ ചിത്രം കൂടിയാണിത്.
എം.ടിയുടെ ആത്മകഥാംശമുള്ള ചിത്രം കൂടിയാണ് കഡുഗണ്ണാവ ഒരു യാത്രക്കുറിപ്പ്.
ശ്രീലങ്ക, പാലക്കാട് എന്നിവിടങ്ങളിൽ രണ്ട് ഷെഡ്യൂകളിലായാണ് ചിത്രീകരണം പൂർത്തിയായത്. സുജിത് വാസുദേവ്, പ്രശാന്ത് രവീന്ദ്രൻ എന്നിവരാണ് ഛായാഗ്രാഹകർ. നൂസ് വാല്യൂ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡും ആർ.പി.എസ്.ജി സരിഗമ ഇന്ത്യ ലിമിറ്റഡും ചേർന്നാണ് നിർമ്മാണം. എം.ടിയുടെ മകളായ അശ്വതി വി. നായർ ക്രിയേറ്റീവ് പ്രൊഡ്യൂസറും സുധീർ അമ്പലപ്പാട് ലൈൻ പ്രൊഡ്യൂസറുമാണ്. എം.ടി ആന്തോളജിയിൽ ഇനി പൃഥ്വിരാജ് അഭിനയിക്കുന്ന പത്താമത്തെ സിനിമ മാത്രമാണ് ചിത്രീകരിക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |