ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ ആദ്യ പ്രവൃത്തിദിനമായ ഇന്ന് ഹിജാബ് നിരോധനത്തിനെതിരായ ഹർജികൾ പരിഗണിക്കും. മാദ്ധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജിയും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നതിനായി പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്.