മണ്ണാർക്കാട്: പി.ജി.എം ഹോൾസെയിൽ ജ്വല്ലറിയുടെ നവീകരിച്ച ഷോറും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.ഷംസുദീൻ എം.എൽ.എ, നഗരസഭ ചെയർമാൻ ഫായിദ ബഷീർ, പഴേരി ഷരീഫ് ഹാജി, പി.ജി.എം ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ അസീസ് പഴേരി, മാനേജിംഗ് ഡയറക്ടർ അനസ് പഴേരി, ഡയറക്ടർമാരായ കരിം പൊതിയിൽ,കാസിം പൊതിയിൽ, അനഫ് പഴേരി, ആഷിഖ് പഴേരി, ബ്രാഞ്ച് മാനേജർ മുഹമ്മദ് മുസ്തഫ, അഡ്മിനിസ്‌ട്രേഷൻ മാനേജർ അനിൽകുമാർ, മാർക്കറ്റിംഗ് മാനേജർ അബ്ദുൾ വഹാബ് തുടങ്ങിയവർ പങ്കെടുത്തു. ഓണക്കാല ഓഫറുകൾ ഉൾപ്പെടെ കുറഞ്ഞ പണിക്കൂലിയിൽ ആഭരണങ്ങളുടെ മികച്ച കളക്ഷൻസാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.