ന്യൂഡൽഹി: ആസാദ് കാശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ജി. എസ് മണി നൽകിയ ഹർജി ഡൽഹി റോസ് അവന്യു കോടതി ഇന്ന് പരിഗണിക്കും. കേരളത്തിലെ നിയമ നടപടികളിൽ വിശ്വാസമില്ലെന്നും കേസ് എടുക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. നേരത്തെ ഡൽഹി സിറ്റി പൊലീസ് കമ്മിഷണർക്കും തിലക് മാർഗ് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. നിലവിൽ സൈബർ ക്രൈം വിഭാഗമായ ഇഫ്സോയുടെ പരിഗണനയിലാണ് പരാതി. ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |