കോഴിക്കോട് : 2006ൽ തുടക്കമിട്ട താമരശ്ശേരി ചുരത്തിലെ വിദ്യാർത്ഥികളുടെ പ്രകൃതി പഠന മഴയാത്ര സെപ്തംബർ മൂന്നിന് നടക്കും. യാത്രയുടെ ബ്രോഷർ പ്രകാശനം ദേശീയ ഹരിത സേന ജില്ലാ കോ ഓർഡിനേറ്റർ പി.സിദ്ധാർത്ഥൻ , മഴയാത്ര കോ -ഓർഡിനേറ്റർ പി.രമേഷ് ബാബുവിന് കൈമാറി നിർവഹിച്ചു. ചിത്രരചനാ മത്സരം ആർട്ടിസ്റ്റ് ഗുരുകുലം ബാബു ഉദ്ഘാടനം ചെയ്തു. എനർജി മാനേജ്മെന്റ് സെന്ററിന്റെ പിന്തുണയോടെ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനം 31, 1 തീയതികളിൽ കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാല എം.എൻ.സത്യാർത്ഥി ഹാളിൽ നടത്തും. വിജയികൾക്കുള്ള സമ്മാനങ്ങൾ വയനാട് ലക്കിടിയിൽ മൂന്നിന് വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |