തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞത്തോടനുബന്ധിച്ച് കർണാടക സംഗീത കഥകളിപ്പദസമന്വയം അവതരിപ്പിച്ചു. വെള്ളായണി അശോകകുമാർ കർണാടക സംഗീതവും അതേ രാഗത്തിലുള്ള കഥകളിപ്പദം അഞ്ചൽ കൃഷ്ണമൂർത്തിയും അവതരിപ്പിച്ചു. തിരുവനന്തപുരം ഹരിഹരൻ മൃദംഗവും മാവേലിക്കര സതീശൻ വയലിനും ആദിച്ചനല്ലൂർ അനിൽകുമാർ ഘടവും കരിക്കകം ത്രിവിക്രമൻ ചെണ്ടയും കലാമണ്ഡലം അനന്തു ശങ്കർ മദ്ദളവും വായിച്ചു.