മാന്നാർ: എസ്.സി മോർച്ച മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളി ജൻമദിനാഘോഷം മാന്നാർ സ്റ്റോർ ജംഗ്ഷനിൽ നടത്തി. എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമുട്ടം ഉദ്ഘാടനം ചെയ്തു. മാന്നാർ മണ്ഡലം പ്രസിഡന്റ് കെ.സേനൻ അദ്ധ്യക്ഷത വഹിച്ചു. മോർച്ച ജില്ലാപ്രസിഡന്റ് മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ രമേശ് പേരിശേരി, ശ്രീജ പത്മകുമാർ, എസ്.സി മോർച്ച മണ്ഡലം ഭാരവാഹികളായ ഗണേശൻ മാന്നാർ, ജയലക്ഷ്മി, വിനോദ് എന്നിവർ സംസാരിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാപ്രസിഡന്റ് സജു കുരുവിള, ബി.ജെ.പി മണ്ഡലം ഭാരവാഹികളായ വി.ബിനു രാജ്, ശിവകുമാർ, കിഴക്കൻ മേഖലാപ്രസിഡന്റ് മാന്നാർ സുരേഷ്, ജനറൽ സെക്രട്ടറി ജയകുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |