കുട്ടനാട്: ബി.ജെ.പി കുട്ടനാട് മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണാടി എസ്.എൻ.ഡി.പി യോഗം ശാഖ ഹാളിൽ നടന്ന ശില്പശാല ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ. പ്രമിള ദേവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിനോദ് ജി.മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, ജില്ലാ സെൽ കോ ഓർഡിനേറ്റർ അരുൺ അനിരുദ്ധൻ എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം.ആർ. സജീവ് എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ് പറമ്പുശ്ശേരി സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി കെ.എസ്. അഭിജിത്ത് സ്വാഗതവും പറഞ്ഞു.