SignIn
Kerala Kaumudi Online
Friday, 19 April 2024 7.04 AM IST

കാണം വി​ൽക്കാതെ ഫെയറി​ൽ ഓണമുണ്ണാം!

t
t

# ആശ്വാസമേകി സപ്ലൈക്കോയുടെ ഓണം ജില്ലാ ഫെയർ

ആലപ്പുഴ: പൊള്ളുന്ന വിലയുടെ പകുതി നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കി സപ്ലൈക്കോയുടെ ഓണം ജില്ലാ ഫെയർ സാധരണക്കാർക്ക് ആശ്വാസമാകുന്നു. ജില്ലാക്കോടതിക്ക് സമീപമുള്ള പുന്നപ്ര-വയലാര്‍ സ്മാരക ഹാളിലാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഓണം ജില്ലാ ഫെയര്‍ നടക്കുന്നത്. സബ്സിഡി ഇനങ്ങൾക്ക് പുറമേ നോൺസബ്സിഡി ഇനങ്ങൾക്കും വിപണി വിലയേക്കാൾ കുറവുണ്ട്. കാർഡൊന്നി​ന് അരി​യും പച്ചരി​യും പരമാവധി​ അഞ്ചു കി​ലോ വരെ സബ്സി​ഡി​ നി​രക്കി​ൽ ലഭി​ക്കും. തുടർന്നുള്ള തൂക്കത്തി​ന് സബ്സി​ഡി​ ലഭി​ക്കി​ല്ലെങ്കി​ലും ഉപഭോക്താവി​ന് ലാഭം തന്നെയാണ്. അര കി​​ലോയാണ് മറ്റിനങ്ങളുടെ സബ്സി​ഡി​ തൂക്കം.

ഫെയറിനൊപ്പം മിൽമയുടെ സ്റ്റാളും വ്യത്യസ്ത പാൽ വിഭവങ്ങളുമായി അണിനിരന്നിട്ടുണ്ട്. ഹോർട്ടികോർപ്പിന്റെ പച്ചക്കറി സ്റ്റാൾ അടുത്ത ദിവസം ഇവിടെ ആരംഭിക്കും. ഉത്രാടം വരെ വിപണിയുണ്ടാകും. പണം അടയ്ക്കാൻ ഓൺലൈൻ, യു.പി.ഐ സംവിധാനങ്ങളടക്കം സജ്ജമാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കിഴിവ് ലഭ്യമാണ്. മിക്സർ ഗ്രൈൻഡർ, റൊട്ടി മേക്കർ, കുക്കർ തുടങ്ങിയവ എം.ആർ.പിയുടെ പകുതി വിലയ്ക്കാണ് വിൽക്കുന്നത്.

സബ്സി​ഡി​ വില, സബ്സി​ഡിയി​ല്ലാത്ത വില

അരി: 25 - 37

പച്ചരി: 23 - 27.50

പഞ്ചസാര (ഒരുകി​ലോ): 24 - 41.50

ചെറുപയർ (അരക്കി​ലോ): 39 - 48.20

ഉഴുന്ന്(അരക്കി​ലോ): 35 - 57.13

കടല (അരക്കി​ലോ): 23.50 - 36.65

വൻപയർ (അരക്കി​ലോ): 24.50 - 47.15
തുവരപ്പരിപ്പ് (അരക്കി​ലോ): 34.50 - 56.60

ഗ്രീൻപീസ് (അരക്കി​ലോ): 34.50 - 38.50

മുളക് (അരക്കി​ലോ): 39.50 - 142

മല്ലി (അരക്കി​ലോ): 41.50 - 77

വെളിച്ചെണ്ണ 1 ലിറ്റർ (സബ്സിഡി, നോൺ സബ്സിഡി ഉൾപ്പടെ) - 128 രൂപ

വലിയ വില വ്യത്യാസത്തിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനാൽ ധാരാളം പേരാണ് ഫെയറിലേക്ക് എത്തുന്നത്. വരും ദിവസങ്ങളിൽ പച്ചക്കറി സ്റ്റാൾ കൂടി ആരംഭിക്കും

ജില്ലാ ഫെയർ അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.