ആലപ്പുഴ: കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ബ്രദേഴ്സ് ടൂറിസ്റ്റ് ഹോമിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എൻ.ശശീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ.ആർ.രവീന്ദ്രൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.വത്സപ്പൻ നായർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ഡബ്ല്യു.എ പി.ഒ സംസ്ഥാന സെക്രട്ടറി പി.മുകുന്ദൻ, സംസ്ഥാന ട്രഷറർ കെ.ഹരി, കെ.ഡബ്ല്യു.എ.പി.സി സംസ്ഥാന സെക്രട്ടറി കെ.എസ്.ജനാർദ്ദനപിള്ള, എ.കെ.ഡബ്ല്യു.എ.ഇ.സി ജില്ലാ സെക്രട്ടറി വി.വിജു, കെ.ഡബ്ല്യു.എ പി.ഒ കൊല്ലം ജില്ലാ സെക്രട്ടറി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഒ.കെ.ചിത്രഭാനു (പ്രസിഡന്റ്), എസ്.ദിവാകരൻ നായർ, പി.ജെ.ജസ്റ്റിൻ (വൈസ്പ്രസിഡന്റ്), വി.എൻ.ശശീന്ദ്രൻ (സെക്രട്ടറി), കെ.പി.ഷാജി, എ.സി.ഷൈൻ (ജോ.സെക്രട്ടറിമാർ), കെ.ആർ.രവീന്ദ്രൻ (ട്രഷറർ).