തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിനായി കോൺഗ്രസ് കടകംപള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുവാതിൽകോട്ട എസ്.എൻ ലൈബ്രറി ഹാളിൽ നടന്ന യോഗം മണ്ഡലം പ്രസിഡന്റ് യു. പ്രവീണിന്റെ അദ്ധ്യക്ഷതയിൽ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.എസ്. ലാൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ്, ഡി.സി.സി ഭാരവാഹികളായ ചെറുവയ്ക്കൽ പദ്മകുമാർ, അഭിലാഷ് ആർ. നായർ, കുമാരപുരം രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ഷിബു, കൊച്ചുവേളി രാജേഷ്, കരിക്കകം ശിവകുമാർ, സിനുലാൽ, കങ്കൻ, മഹേന്ദ്രദാസ്, മധു, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |